മുന്പൊക്കെ വില്ലജ് ഓഫീസിൽ പോയി നമുക്ക് ആവശ്യമുള്ള സർട്ടിഫിക്കറ്റ് എല്ലാം മേടിക്കാമായിരുന്നു... അവർ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം നടത്തിക്കുമായിരുന്നെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ അധികം കാലതാമസം എടുക്കില്ലയിരുന്നു... സർട്ടിഫിക്കറ്റ് വാങ്ങൽ കൂടി പോയാൽ 20-30 രൂപ ആകുമായിരുന്നുള്ളൂ (സ്റ്റാമ്പും ഫോടോസ്ടറ്റ് ഉൾപ്പെടെ )
പക്ഷെ ഇപോഴത്തെ അവസ്ഥ എന്താ???
അക്ഷയ സെന്റർ പോയി അപേക്ഷ കൊടുക്കണം. സ്കാന്നിംഗ്, കോപ്പി, തുങ്ങങ്ങി മറ്റു പല ചാർജ് കൊടുക്കണം... എന്നാലോ ഇപോഴോന്നും ആ സർട്ടിഫിക്കറ്റ് കിട്ടില്ല.... 1 ആഴ്ച സമയം ആണ് അവർ പറയുന്നത്... ചിലപ്പോള അത് 1 മാസം വരെ നീണ്ടേക്കാം...
പണ്ട് അപേക്ഷയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് വില്ലജ് ഓഫീസർ അപ്പോൾ തന്നെ നമ്മളോട് പറയുമായിരുന്നു. നമുക്ക് അപ്പോൾ തന്നെ അത് തിരുത്തുവാനോ ആവശ്യമുള്ള പേപ്പർ കൂടെ ചേർക്കാനോ സാധിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല സംഭവിക്കുന്നത്. വില്ലജ് ഓഫീസിലെ ഇന്റർനെറ്റ് connection പോലും നേരാം വണ്ണം ലഭിക്കുന്നില്ല. അപേക്ഷ സ്വീകരിചാലോ നിരസിചാലോ സർട്ടിഫിക്കറ്റ് തയ്യാറായാലോ ലഭിക്കും എന്ന് പറയുന്ന S M S പോലും ചിലപ്പോൾ ലഭിക്കാറില്ല. തന്മൂലം നമ്മുടെ അപേക്ഷ സ്വീകരിച്ചോ നിരസിച്ചോ എന്ന് പോലും നമുക്ക് അറിയാൻ പറ്റാത്ത സാഹചര്യമാണ്.
വില്ലജ് ഓഫീസിൽ പോയി ചോദിച്ചാൽ അക്ഷയ കേന്ദ്രത്തിൽ പോയി ചോദിയ്ക്കാൻ പറയും. അക്ഷയ കേന്ദ്രത്തിൽ പോയി ചോദിച്ചാൽ വില്ലജ് ഓഫീസിൽ പോയി ചോദിയ്ക്കാൻ പറയും...
ഒരു അത്യാവശ്യ സർട്ടിഫിക്കറ്റ്നു വേണ്ടി അപേക്ഷിച്ചാൽ ചിലപ്പോ നമ്മുടെ ആവശ്യം കഴിഞ്ഞേ സർട്ടിഫിക്കറ്റ് ലഭ്യമാകൂ ....
അന്നും ഇന്നും എന്നും പൊതുജനം കഴുത.....
N .B E District പദ്ധതിയെ എതിർക്കുന്നവർ ദയവായി ഇത് ഷെയർ ചെയ്തു മറ്റുള്ളവരിൽ എത്തിക്കണം
അഭിജിത്ത് ചന്ദ്രൻ (ഗവ. ലോ കോളേജ്, എറണാകുളം).
No comments:
Post a Comment